2017 January

ഇസ്‌ലാമിനെതിരെയുള്ള ഗൂഢാലോചനകളും മുസ്‌ലിമിന്റെ ബാധ്യതകളും

      ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക സമൂഹം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആര്‍ക്കും എപ്പോഴും മുസ്‌ലിംകളുടെ മേല്‍ ചാടിവീണ് എന്ത് ക്രൂരതകളും ചെയ്യാം എന്ന സ്ഥിതി വന്നിരിക്കുന്നു. മ്യാന്‍മറിലെ ദരിദ്രരും അസംഘടിതരും ആലംബഹീനരുമായ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നേരെ ബുദ്ധ തീവ്രവാദികള്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ കണ്ട് വേദനിക്കാത്തവര്‍ മനസ്സാക്ഷിയുള്ളവരിലുണ്ടാവില്ല.