2016 September

സവിനയം നാം മുന്നോട്ട് - എഡിറ്റോറിയല്‍

ഒരു സത്യവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം മരണാനന്തരം അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമായ സ്വര്‍ഗം കരസ്ഥമാക്കലാണ്. അല്ലാഹുവും അവന്റെ തിരുദൂതനും പറഞ്ഞ് തന്ന വഴിയിലൂടെയല്ലാതെ ഈ മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടില്ല. ഇസ്‌ലാമെന്ന ഒരൊറ്റ വാഹനം മാത്രമേ സ്വര്‍ഗ്ഗമെന്ന ലക്ഷ്യസ്ഥാനത്തേക്ക് മനുഷ്യനെ എത്തിക്കുകയുള്ളൂ. അല്ലാഹുവിന്റെ അമ്പിയാക്കളഖിലവും സഞ്ചരിച്ചതും ആളുകളോട് അവര്‍ കയറാനാവശ്യപ്പെട്ടതുമായ വാഹനം ഇസ്‌ലാം മാത്രമാണ്. സ്വര്‍ഗ്ഗപാതയെന്നത് അത്ര സുഖകരമായ പാതയല്ല. കല്ലും മുള്ളും കുണ്ടും കുഴിയും ചുരവും മലമ്പാതയും നിറഞ്ഞ ദുര്‍ഘട പാതയാണത്.