2016 October

ഇസ്‌ലാമിനെ പേടിക്കുന്ന മുസ്‌ലിംകള്‍!! - എഡിറ്റോറിയല്‍.

ആധുനികലോകത്ത് ഇന്ന് ഏറെ പ്രചാരം നേടിയ ഒരു വാക്കാണ് 'ഇസ്‌ലാമോഫോബിയ' എന്നത്. ഇസ്‌ലാമെന്ന് കേള്‍ക്കുമ്പോഴും അതേപോലെ ഇസ്‌ലാമിക മതചിഹ്നങ്ങള്‍  പുലര്‍ത്തി ജീവിക്കുന്ന മുസ്‌ലിം വ്യക്തികളെ കാണുമ്പോഴും ഇസ്‌ലാമികേതര സമൂഹങ്ങളിലെ ആളുകളുടെ മനസ്സില്‍ രൂപപ്പെടുന്ന ഭയവും വെറുപ്പുമാണ് 'ഇസ്‌ലാമോഫോബിയ' എന്ന വാക്ക് കുറിക്കുന്നത്.
ഇസ്‌ലാമിനെതിരെ പാശ്ചാത്യന്‍ ശക്തികളും സിയോണിസവുമൊക്കെ ആധുനിക മീഡിയകളുടെ സഹായത്തോടെ ബോധപൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ള തെറ്റായ വിചാരങ്ങളാണ് മുസ്‌ലിം ഇതര സമൂഹങ്ങളില്‍ ഇത്തരമൊരു ഭീതി ജനിപ്പിക്കപ്പെടാന്‍ ഇടയായത്.