2016 November

അക്രമങ്ങളെ അപലപിക്കുക, അനീതിക്കെതിരെ ശബ്ദിക്കുക

 ഫ്രാന്‍സിലുണ്ടായ സ്‌ഫോടനങ്ങളെ അപലപിച്ചുകൊണ്ട്  ശൈഖ് സുലൈമാന്‍ അല്‍റുഹൈലി നടത്തിയ പ്രഭാഷണം

വിവര്‍ത്തനം: അബൂബക്ര്‍ മൗലവി പുറമണ്ണൂര്‍

ഐ എസ് ഐ എസ് അഥവാ 'ദാഇശ്' വിവേകമുള്ളവര്‍ വെറുക്കേണ്ട വികാര ജീവികള്‍ - ഡോ: കെ കെ സകരിയ്യാ സ്വലാഹി (മസ്ജിദുല്‍ ഹറം, മക്ക)

'ദാഇശ്' (ദൗലതുല്‍ ഇസ്‌ലാം ഫില്‍ ഇറാക്വി വശ്ശാം) എന്ന പേരില്‍ ഇറാക്വില്‍ പിറവിയെടുക്കുകയും പിന്നീട് ആ പേര് മാറ്റി 'അല്‍ ഖിലാഫതുല്‍ ഇസ്‌ലാമിയ്യ' (ഇസ്‌ലാമിക് സ്റ്റേറ്റ്) അഥവാ, ഐ എസ്സ് എന്ന പേര് സ്വീകരിക്കുകയും ചെയ്ത ഭീകര-വിധ്വംസക സംഘത്തെക്കുറിച്ചുള്ള നിരൂപണങ്ങളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍-വിശേഷിച്ചും മലയാളീ സമൂഹത്തില്‍-ഈയിടെയായി സജീവമായിക്കൊണ്ടിരിക്കുകയാണല്ലോ. ഈയടുത്ത് കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ ചിലര്‍ ഐ എസ്സില്‍ എത്തിപ്പെട്ടിട്ടുണ്ടെന്നാണ് നമ്മുടെ നിയമപാലകരുടെ നിഗമനം.

വിള തിന്നുന്ന വേലികള്‍ - എഡിറ്റോറിയല്‍.

രാജാധിപത്യവും സ്വോച്ഛാധിപത്യവുമായിരുന്നു ഒരു കാലത്ത് ലോകരാജ്യങ്ങളിലുടനീളമുള്ള ഭരണ സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്നത് 
ചോദ്യം ചെയ്യപ്പെടാത്ത അധികാരശക്തി കൈയ്യേന്തിയവരായ ഇത്തരം ഭരണാധികാരികള്‍ നടത്തിയ സര്‍വ്വാധിപത്യ ഭരണത്തില്‍ തിരുവായ്ക്ക് എതിര്‍വായ് ഉണ്ടായിരുന്നില്ല. അധികാര സംവിധാനങ്ങള്‍ മുഴുവനായും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നു എന്നതായിരുന്നു ഇത്തരം ഭരണ സംവിധാനങ്ങള്‍ക്കുള്ള ഏറ്റവും വലിയ ദോഷമായി കണക്കാക്കപ്പെട്ടിരുന്നത്.